New Update
/sathyam/media/media_files/2025/03/07/DXJ6EHQrlBiTLg6BChNw.jpg)
കൊച്ചി: ഇടപ്പള്ളിയില്‍ മദ്യലഹരിയില്‍ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍.
Advertisment
എറണാകുളം പനങ്ങാട് സ്വദേശി അഭിജിത്തി(26)നെയാണ് കൊച്ചി സിറ്റി മെട്രോ സ്റ്റേഷന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.
മദ്യപിച്ചെത്തിയ യുവാവ് ബഹളം വയ്ക്കുന്നതുകണ്ട് പോലീസ് ഇത് ചോദ്യം ചെയ്തു. ഇതോടെ യുവാവ് പോലീസിനെ സഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.