കൊച്ചി: മേഘാലയ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതി പെരുമ്പാവൂരില്‍ അറസ്റ്റില്‍. ആസാം ഡിബ്രിഗഡ് സ്വദേശി രഞ്ജന്‍ ബോര്‍ഗോഹൈനാണ് പെരുമ്പാവൂര്‍ കൊച്ചങ്ങാടിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് അറസ്റ്റിലായത്.
മേഘാലയയിലെ ഭക്ഷ്യ സംസ്‌കരണ സ്ഥാപനത്തില്‍ നിന്ന് മോഷണം നടത്തിയതിനാണ് മേഘാലയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി പിടിയിലായതറിഞ്ഞ് മേഘാലയ പോലീസ് കൊച്ചിയിലെത്തി മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.