കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുവയസുകാരന് ഗുരുതര പരിക്ക്

കൊല്ലം ഏരൂര്‍ പത്തടിയില്‍ കൊച്ചുവിള വീട്ടില്‍ ഷൈന്‍ ഷായുടെയും അരുണിമയുടെയും മകന്‍ ആദമിനാണ് പരിക്കേറ്റത്. 

New Update
3353

കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ രണ്ടുവയസുകാരന് ഗുരുതര പരിക്ക്. കൊല്ലം ഏരൂര്‍ പത്തടിയില്‍ കൊച്ചുവിള വീട്ടില്‍ ഷൈന്‍ ഷായുടെയും അരുണിമയുടെയും മകന്‍ ആദമിനാണ് പരിക്കേറ്റത്. 

Advertisment

കണ്ണുകള്‍ക്കും കഴുത്തിനും പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയുടെ വീടായ ഓടനാവട്ടം കളപ്പിലയിലായിരുന്നു സംഭവം. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ട് നിന്നപ്പോള്‍ തെരുവുനായ ആക്രമിക്കുകയായിരുന്നു. 

തുടര്‍ന്ന് പരിസരവാസികള്‍ നായയെ ഓടിച്ചു. ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്.എ.ടി. ആശുപത്രിയിലും എത്തിച്ച കുട്ടിക്ക് ശസ്ത്രക്രിയ നടത്തി.

Advertisment