പ്രാര്‍ഥനയുടെ ശക്തിയാല്‍ നമ്മുടെ കുടുംബങ്ങള്‍ നവീകരിക്കപ്പെടണമെന്ന് മാര്‍ തോമസ് തറയില്‍, ചെറിയ പ്രശ്നങ്ങളില്‍ പോലും പതറുന്നതു പ്രാര്‍ഥനയുടെ കുറവാണ്, കുടുംബ പ്രാര്‍ഥന വീണ്ടെടുക്കണമെന്നും ആര്‍ച്ച് ബിഷപ്പ്; അതിരൂപത ജൂബിലി വര്‍ഷ ബൈബിള്‍ കണ്‍വന്‍ഷന് സമാപനം

ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അഞ്ചു ദിവസം നീണ്ടു നിന്ന 26-ാമത് ജൂബിലിവര്‍ഷ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. 

New Update
242424

ചങ്ങനാശേരി: പ്രാര്‍ഥനയുടെ ശക്തിയാല്‍ നമ്മുടെ കുടുംബങ്ങള്‍ നവീകരിക്കപ്പെടണമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ അഞ്ചു ദിവസം നീണ്ടു നിന്ന 26-ാമത് ജൂബിലിവര്‍ഷ ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. 

Advertisment

പ്രാര്‍ഥനയുടെ ശക്തിയില്‍ നമ്മുടെ കുടുംബങ്ങള്‍ നവീകരിക്കപ്പെടണം. പ്രാര്‍ഥനയുടെ ലക്ഷ്യം ദൈവവുമായി ആത്മബന്ധത്തില്‍ വളരുക എന്നതാണ്. ദൈവത്തോടുള്ള സ്നേഹത്തില്‍ വളരുക എന്നാല്‍ ശാന്തതയുണ്ടാകും, സ്വസ്തതയുണ്ടാകും സമാധാനം കൂടിവരും. അതാണു പ്രാര്‍ഥനയുടെ ശക്തി. 

ചെറിയ പ്രശ്നങ്ങളില്‍ പോലും പതറുന്നതു പ്രാര്‍ഥനയുടെ കുറവാണെന്നും അതുകൊണ്ട് കുടുംബ പ്രാര്‍ഥന വീണ്ടെടുക്കണമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. കോട്ടയം, അതിരമ്പുഴ, കുടമാളൂര്‍, തുരുത്തി ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മികത്വം വഹിച്ചു. 

തുടര്‍ന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ കണ്‍വന്‍ഷന്‍, ആരാധന നയിച്ചു. വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തക്കാട്, ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തി, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫാ. ആന്റണി അറക്കത്തറ, ഫാ. ജോസഫ് കുറശേരി, ഫാ. ജേക്കബ് കളീക്കല്‍, ഡോ. റൂബിള്‍ രാജ്, ചെറിയാന്‍ നെല്ലുവേലി, സൈബി അക്കര, ബിനോ പാറക്കടവില്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, ജോസ് കുട്ടി കുട്ടംപേരൂര്‍, ബാബു കളിക്കല്‍, ജോമകാട്ടടി, ജോബി തൂമ്പുങ്കല്‍, ടോമിച്ചന്‍ ആലഞ്ചേരി, ടോമിച്ചന്‍ കൈതക്കളം, മാര്‍ട്ടിന്‍ കൂലിപുരയ്ക്കല്‍, ജോര്‍ജ് ജോസഫ്, സി.വി. ജോണ്‍, സിസ്റ്റര്‍ ചെറുപുഷ്പം, സിസ്റ്റര്‍ മാര്‍ഗരറ്റ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.