New Update
/sathyam/media/media_files/2025/05/14/U24Vwph4oL1SxxRpqWZO.jpg)
കോഴിക്കോട്: കുറുവങ്ങാട് മുറിക്കുന്നതിനിടെ പന ദേഹത്തുവീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലന്‍ നായരാ(75)ണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം.
Advertisment
തൊഴിലാളികള്‍ പന മുറിക്കുന്നതിനിടെ വീട്ടുമടസ്ഥനായ ബാലന്‍ നായരുടെ ദേഹത്തേക്ക് പനയുടെ മുകള്‍ഭാഗം വീഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് പന എടുത്തുമാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതിനിടെ വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിരുന്നു.
തുടര്‍ന്ന് സേനയുടെ ആംബുലന്‍സില്‍ ബാലന്‍ നായരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us