/sathyam/media/media_files/2025/05/15/qTNjaVPrdwh1LJ5GgZff.jpg)
മല്ലപ്പള്ളി: സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.
കോട്ടയം മാടപ്പള്ളി മാമ്മൂട് ഇടപ്പള്ളി വട്ടമാക്കല്‍ വി.കെ. ജയകുമാര്‍ (46), കല്ലൂപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി പി. ഉദയരാജ് (29), ആനിക്കാട് നടുകെപ്പടി ആലക്കുളത്തില്‍ വീട്ടില്‍ ജോബിന്‍ രാജന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
കേസില്‍ ഒരാള്‍കൂടി അറസ്റ്റിലാകാനുണ്ട്. തിരുവല്ല-മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവമ്പാടി ബസിന്റെ ഡ്രൈവര്‍ കുറ്റപ്പുഴ സ്വദേശി വി.കെ. കലേഷി (35)നു നേരയാണ് ആക്രമണമുണ്ടായത്.
ഡ്രൈവര്‍ സീറ്റിലായിരുന്ന കലേഷിനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് കഴുത്തിനുനേരേ വടിവാള്‍ വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തില്‍ കൊണ്ടില്ല. നാലംഗ സംഘം ബസിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.
ഇതേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ജാനകി ബസുകാരുമായുള്ള തര്‍ക്കമാണ് ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന് പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us