യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയ യുവാവ് അറസ്റ്റില്‍

തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി പുത്തന്‍ വീട്ടില്‍ മെല്‍വിന്‍ വിന്‍സന്റാ(30)ണ് പിടിയിലായത്. 

New Update
42424

തൃശൂര്‍: യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് സ്വദേശി പുത്തന്‍ വീട്ടില്‍ മെല്‍വിന്‍ വിന്‍സന്റാ(30)ണ് പിടിയിലായത്. 

Advertisment

സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ സി.ആര്‍. രാജേഷ്‌കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം പേജില്‍ അശ്ലീല മെസ്സേജുകളും കമന്റുകളും പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഈ ഐ.ഡി ഉപയോഗിച്ച് പ്രതി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മെസേജ് അയയ്ക്കുകയായിരുന്നു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.