തിരുവാണിയൂര്‍: മനോഭാവത്തിലും പ്രവര്‍ത്തിയിലും നേതൃത്വം പ്രായോഗികമാക്കണമെന്ന് ട്വന്റി 20 പാര്‍ട്ടി ഉപാധ്യക്ഷന്‍ വി. ഗോപകുമാര്‍ പറഞ്ഞു. ട്വന്റി 20 പാര്‍ട്ടി തിരുവാണിയൂര്‍ പഞ്ചായത്തുതല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതൃത്വം ഉത്തരവാദിത്വമാണ്, ആളുകളുടെ വളര്‍ച്ചയും വികാസവുമാണ് നേതാവ് ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/media_files/2024/11/26/dBlfVh0LVe8mk7Gyh1Z7.jpg)
വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ കുന്നത്ത്‌നാട് നിയോജക മണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം അധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റോയി വി. ജോര്‍ജ്, ടി.കെ. ബിജു, പി.വൈ. എബ്രഹാം, ഒ.ജെ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.