/sathyam/media/media_files/2024/12/16/26m9PuEz2854jFd5F4h8.jpg)
വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ വിനോദസഞ്ചാരികള്‍ നടുറോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട മാതന്‍ എന്നയാളെയാണ് കാര്‍ യാത്രികര്‍ ക്രൂരമായി ഉപദ്രവിച്ചത്.
അരയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റ ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കാറിന്റെ ഡോറിനോട് കൈ ചേര്‍ത്തുപിടിച്ച് അരക്കിലോമീറ്ററോളം ദൂരം യുവാവിനെ വലിച്ചിഴച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. മാനന്തവാടി പയ്യംമ്പള്ളി കൂടല്‍ കടവില്‍ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്.
ബഹളം കേട്ട് പ്രശ്നത്തില്‍ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തര്‍ക്കമുണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിലിരുന്നവര്‍ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us