ആലപ്പുഴയില്‍ മര്‍ദ്ദിച്ച് ബോധം കെടുത്തി ജനല്‍ക്കമ്പിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍

കാട്ടൂര്‍ പുത്തന്‍പുരയ്ക്കന്‍ തങ്കമ്മയാണ് മരിച്ചത്. 

New Update
353535

ആലപ്പുഴ: കാട്ടൂരില്‍ കെട്ടിയിട്ട നിലയില്‍ ഏതാനും ദിവസം മുമ്പ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. കാട്ടൂര്‍ പുത്തന്‍പുരയ്ക്കന്‍ തങ്കമ്മയാണ് മരിച്ചത്. 

Advertisment

ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായി കെട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

മര്‍ദ്ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി.  

മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ആഭരണങ്ങള്‍ നഷ്ടമായിരുന്നില്ല. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആത്മഹത്യ.

 

Advertisment