New Update
/sathyam/media/media_files/2024/11/29/KMVbdcMbe2tJufvichAM.jpg)
കരിമുഗള്‍: വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇടപ്പള്ളി സമൃദ്ധി നഗറില്‍ രാജേഷി(38)നെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച 1.45നാണ് സംഭവം.
Advertisment
കരിമുഗള്‍ സ്വദേശിനിയായ വയോധിക ബ്രഹ്മപുരം റോഡിലൂടെ മേച്ചിറപ്പാട്ട് ഭാഗത്തെ വീട്ടിലേക്ക് നടന്നുപോകവെ രാജേഷ് മാലപൊട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.
അമ്പലമേട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. ബാബു, ജോസഫ്, അരുണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സോണി, അന്‍സാര്‍, പ്രഭലാല്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജുമോന്‍, സി.എസ്. സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.