Advertisment

ദിവ്യയെ സംരക്ഷിക്കാന്‍ സി.പി.എം. തീരുമാനിച്ചു കഴിഞ്ഞതാണ്, എന്തുവിലകൊടുത്തും അവരത് ചെയ്യും, ഇത്രയൊക്കെ സംഭവിച്ചിട്ടും ദിവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയോ: കെ. സുധാകരന്‍

"ദിവ്യക്കെതിരെ പാര്‍ട്ടി നിലപാടുകളൊന്നും എടുക്കാത്തത് ഇതിന്റെ തെളിവാണ്"

New Update
53535

കണ്ണൂര്‍: എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കുകയെന്ന നിലപാടാണ് സി.പി.എം. എടുത്തിട്ടുള്ളതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. 

Advertisment

ദിവ്യക്കെതിരെ പാര്‍ട്ടി നിലപാടുകളൊന്നും എടുക്കാത്തത് ഇതിന്റെ തെളിവാണ്. നീതിപൂര്‍ണമായ അന്വേഷണം നടക്കുമെന്ന് വിശ്വാസം ഇല്ലാത്തതിനാലാണ് ജുഡീഷല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത്. 

എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ ചെയ്യുന്നതാണ് സി.പി.എമ്മിന്റെ ശൈലി. ദിവ്യയെ സംരക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചു കഴിഞ്ഞതാണ്. എന്തുവിലകൊടുത്തും അവരത് ചെയ്യും. ഇത്രയൊക്കെ സംഭവിച്ചിട്ടും ദിവ്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയോ? 

ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടും ദിവ്യയെ സസ്പെന്‍ഡ് ചെയ്തോ. ദിവ്യയെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന്റെ തെളിവാണിതെന്നും സുധാകരന്‍ പറഞ്ഞു. 

 

Advertisment