കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി കീഴരിയൂരില്‍ മരം വീണ് പൊട്ടിയ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ട് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ശക്തമായ കാറ്റില്‍ കിണറുള്ളതില്‍ ഷൈനയുടെ വീട്ടിലെ മരം കടപുഴകി വീണതിനെത്തുടര്‍ന്ന് വൈദ്യുതിത്തൂണും ലൈനും പൊട്ടിവീണിരുന്നു. രാവിലെയാണ് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.