ഭാര്യാമാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം, ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീടിന് തീയിട്ടു;  കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച് മരുമകന്‍

കല്ലുവാതുക്കല്‍ പാമ്പ്രം സ്വദേശി മണിയപ്പനാണ് ഭാര്യാമാതാവായ രത്‌നമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
535353

കൊല്ലം: കല്ലുവാതുക്കലില്‍ മരുമകന്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വീടിന് തീയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. 

Advertisment

കല്ലുവാതുക്കല്‍ പാമ്പ്രം സ്വദേശി മണിയപ്പനാണ് ഭാര്യാമാതാവായ രത്‌നമ്മയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തുടര്‍ന്ന് വീടിന് തീയിട്ടശേഷം പ്രതിയായ മണിയപ്പന്‍ ബാത്ത്‌റൂമില്‍ കയറി കഴുത്ത് അറക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. മണിയപ്പനെ കഴുത്തറുത്ത നിലയില്‍ ബാത്ത്‌റൂമില്‍ കണ്ടെത്തുകയുമായിരുന്നു.  കിടപ്പുമുറിയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവച്ച ശേഷമായിരുന്നു മണിയപ്പന്‍ വീടിന് തീയിട്ടത്. 

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടിലെ മുറികളെല്ലാം തകര്‍ന്നു. കുടുംബ പ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പാരിപ്പള്ളി പോലീസ് കേസെടുത്തു.

Advertisment