കണ്ണൂരില്‍ ഇരുചക്ര വാഹനത്തിന് പിന്നില്‍ ബസ്  ഇടിച്ച് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്,  ഒരാളുടെ നില ഗുരുതരം

കേളകം ഐ.ടി.സിയിലെ കൊല്ലുവേലില്‍ ജോസ്, ഇത്തിപ്പറമ്പില്‍ ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

New Update
424242424

കേളകം: ഇരുചക്ര വാഹനത്തിന് പിന്നില്‍ ബസ് ഇടിച്ച് അപകടം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കേളകം ഐ.ടി.സിയിലെ കൊല്ലുവേലില്‍ ജോസ്, ഇത്തിപ്പറമ്പില്‍ ജോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

Advertisment

ഒരാളുടെ നില ഗുരുതരമാണ്. കേളകം എച്ച്.പി പെട്രോള്‍ പമ്പിന്റെ സമീപത്ത് വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. കൊട്ടിയൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സിയമോള്‍ ബസ് പെട്രോള്‍ പമ്പിന് സമീപം വച്ച് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Advertisment