കൊച്ചി: വൈപ്പിനില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതിനു പിന്നാലെ ഹോട്ടലിനു തീപിടിച്ചു. ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനു സമീപമുള്ള ജനകീയ ഹോട്ടലില്‍ ഇന്നു പുലര്‍ച്ചെ 5.45നാണ് സംഭവം. പോലീസുകാരെത്തി തീ നിയന്ത്രണവിധേയമാക്കി. മാലിപ്പുറത്തുനിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ പൂര്‍ണമായും അണച്ചു.