ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/gfbaQ5cJPEJhG79JuXM7.jpg)
കോഴിക്കോട്: കേരളത്തില്‍ നടക്കുന്നത് ദുര്‍ഭരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
Advertisment
യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിച്ച് ഉമ്മന്‍ചാണ്ടിയുടെ കാലത്തെ സല്‍ഭരണം കൊണ്ടുവരണം. ഇടതുമുന്നണിയുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നവരാണ് ഇപ്പോള്‍ പുറത്തുവന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു പറയുന്നത്.
പോലീസ് ഉദ്യോഗസ്ഥര്‍ക്കും വഴിവിട്ട ബന്ധങ്ങളുണ്ടെന്ന വെളിപ്പെടുത്തല്‍ ഗൗരവമുള്ളതാണ്. പി.വി. അന്‍വര്‍ പുറത്തുവിട്ട കാര്യങ്ങളെക്കുറിച്ച് മുസ്ലിം ലീഗ് അതീവഗൗരവത്തോടെ ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.