Advertisment

വീട്ടില്‍ ടിവി കാണാനെത്തിയ കുട്ടിയെ അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെ തുടര്‍ച്ചയായി പീഡിപ്പിച്ചു; 70കാരന് 13 വര്‍ഷം കഠിനതടവ്

കിഴുവിലം പറയത്തുകോണം സ്വദേശിയായ സുദേവനെയാണ് ശിക്ഷിച്ചത്. 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
6464

ആറ്റിങ്ങല്‍: അയല്‍വാസിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 70കാരന് 13 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ. കിഴുവിലം പറയത്തുകോണം സ്വദേശിയായ സുദേവനെയാണ് 
ആറ്റിങ്ങല്‍ അതിവേഗ കോടതി ജഡ്ജി ബിജുകുമാര്‍ സി.ആര്‍. ശിക്ഷിച്ചത്. 

Advertisment

ഇയാളുടെ വീട്ടില്‍ ടിവി കാണാനെത്തി കുട്ടിയെ ഇയാള്‍ അഞ്ചാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസുവരെ തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ഭാര്യ ഉപേക്ഷിച്ചുപോയ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെ കൗണ്‍സലിംഗിന് വിധേയമാക്കിപ്പോഴാണ് പീഡനവിവരം പുറത്തുപറയുന്നത്. 

പിഴത്തുക കെട്ടിവയ്ക്കുന്ന സാഹചര്യത്തില്‍ 1 ലക്ഷം രൂപ അതിക്രമത്തിനിരയായ കുട്ടിക്ക് നല്‍കണമെന്നും, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിട്ടി മുഖേന മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. 

തുടര്‍ന്ന് 2019ല്‍ ചിറയിന്‍കീഴ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന ബിനീഷ് വി.എസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന്‍ 19 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം. മുഹ്‌സിന്‍ ഹാജരായി.

Advertisment