തിരുവനന്തപുരം: യൂട്യൂബര്‍ പ്രിയയേയും ഭര്‍ത്താവ് സെല്‍വരാജിനെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
അവസാനമിട്ട വീഡിയോയില്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതിന്റെ സൂചന പ്രിയ നല്‍കിയിരുന്നു. 'വിട പറയുകയാണെന്‍ ജന്മം' എന്ന പാട്ട് പശ്ചാത്തലമാക്കിയായിരുന്നു വീഡിയോ. ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയായിരുന്നു ഇത്. വ്യാഴാഴ്ച ആറ് മണിക്കൂറോളം നീണ്ട ലൈവും ഇട്ടിരുന്നു. വീട്ടുവിശേഷങ്ങളൊക്കെ പറഞ്ഞു. സബ്‌സ്‌ക്രൈബേഴ്‌സിനോട് സംസാരിക്കുകയും പാട്ടുപാടിക്കൊടുക്കുകയും ചെയ്തു.
കുടുംബത്തിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. പഞ്ചായത്തില്‍ നിന്ന് ലഭിച്ച വീട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ മുതല്‍ ഇരുവരെയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. കൊച്ചിയില്‍ ജോലി ചെയ്യുന്ന മകന്‍ രാത്രി വീട്ടിലെത്തി വാതില്‍ തുറന്നുനോക്കിയപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.