കണ്ണൂരില്‍ കാര്‍ നിയന്ത്രണംവിട്ട് ബോട്ടില്‍ ബൂത്തും  ഇലക്ട്രിക് പോസ്റ്റും തകര്‍ത്തു; യുവതിക്കും കുഞ്ഞിനും പരിക്ക്

ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. 

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
6464646

കണ്ണൂര്‍: ചമ്പാട് കാര്‍ നിയന്ത്രണംവിട്ട് ബോട്ടില്‍ ബൂത്തും ഇലക്ട്രിക് പോസ്റ്റും തകര്‍ത്തു.  കാര്‍ ഓടിച്ചിരുന്ന യുവതിക്കും കുട്ടിക്കും പരിക്കേറ്റു. ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. 

Advertisment

കുട്ടി ഓടിക്കൊണ്ടിരിക്കെ സ്റ്റിയറിംഗില്‍ പിടിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞു. ബോട്ടില്‍ ബൂത്തിനും കേടുപാടുണ്ടായി. കെ.എസ്.ഇ.ബി.  ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

Advertisment