കൊച്ചി: മുനമ്പം പ്രശ്‌നപരിഹാരത്തിനായി പ്രതിഷേധക്കാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് ഓണ്‍ലൈനായാണ് യോഗം.
ജുഡീഷ്യല്‍ കമ്മിഷന്‍ നിയമപരിരക്ഷയ്ക്കാണ് നിയമിച്ചതെന്ന് സമരക്കാരെ അറിയിക്കും. ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നല്‍കുകയും സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.