Advertisment

മദ്യപിച്ചെത്തി 29 ദിവസം പ്രായമായ കുഞ്ഞിന്റെ ഇരുകാലിലും  പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി; പിതാവ് അറസ്റ്റില്‍

സംഭവത്തില്‍ പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണ(26)നെ അറസ്റ്റ് ചെയ്തു.

New Update
5757

പത്തനംതിട്ട: അടൂരില്‍ 29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ പത്തനംതിട്ട അടൂര്‍ നെടുമണ്‍ സ്വദേശി അനന്തകൃഷ്ണ(26)നെ അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി അനന്തകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന പറക്കോട് ബ്ലോക്ക് പടിയിലുള്ള വാടക വീട്ടില്‍ വച്ചാണ് സംഭവം. 

Advertisment

മദ്യപിച്ചെത്തിയ അനന്തകൃഷ്ണന്‍ ഭാര്യയുടെയും മാതാവിന്റെയും മുന്‍പില്‍ വച്ച് കട്ടിലില്‍ കിടന്ന കുഞ്ഞിന്റെ ഇരു കാലിലും പിടിച്ച് മുകളിലേക്ക് ഉയര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 

തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കീഴ്‌പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലേക്ക് പോകുംവഴി പോലീസ് ജീപ്പിനുള്ളിലും പ്രതി അക്രമാസക്തനായെന്ന് പോലീസ് പറഞ്ഞു.

Advertisment