ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി യൂട്യൂബിലിടുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

രാജപുരം ചുള്ളിക്കരയ്ക്ക് സമീപം താമസിക്കുന്ന 35കാരനാണ് അറസ്റ്റിലായത്.

New Update
424242

കാഞ്ഞങ്ങാട്: ഭാര്യാമാതാവ് കുളിക്കുന്നത് മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കരയ്ക്ക് സമീപം താമസിക്കുന്ന 35കാരനാണ് അറസ്റ്റിലായത്.

Advertisment

ഐ.ടി ആക്ട് ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ച് വരികയാണ്.

ഭാര്യാ വീട്ടിലെത്തിയ പ്രതി 60 വയസുകാരിയായ ഭാര്യാമാതാവ് കുളിക്കുന്നത് ചിത്രീകരിക്കുകയായിരുന്നു. പ്രതി കാമറ കുളിമുറിയില്‍ ഒളിപ്പിച്ചാണോ പകര്‍ത്തിയതെന്ന് വ്യക്തമായിട്ടില്ല.

കുളിക്കുന്ന രംഗം ചിത്രീകരിച്ചത് പ്രതി ഭാര്യാ മാതാവിന്റെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്ത് യൂട്യൂബിലിടുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 10 വര്‍ഷം മുമ്പ് നടന്ന ആസിഡ് ആക്രമണ കേസില്‍ ഇയാള്‍ പ്രതിയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Advertisment