/sathyam/media/media_files/WGF982wdAisCbCzNXN1z.jpg)
കൊല്ലം: റൂള്‍ കര്‍വ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. വെള്ളിയാഴ്ച രാവിലെ 11.5ന് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. അണക്കെട്ടിലെ ജലനിരപ്പ് 107 മീറ്ററിന് മുകളിലായിരുന്നു.
ഡാം സുരക്ഷാമാനദണ്ഡമനുസരിച്ച് ജൂലൈ പകുതിയില്‍ അണക്കെട്ടില്‍ 106.68 മീറ്റര്‍ എന്നയളവിലാണ് വെള്ളം ക്രമീകരിക്കേണ്ടത്. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 60 ശതമാനത്തോളം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. എങ്കിലും ഡാം സുരക്ഷ മാനദണ്ഡപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുകയായിരുന്നു.
രണ്ട് ദിവസമായി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ മഴയില്ല. അതിനാല്‍ റൂള്‍ കര്‍വിന് താഴെ ജലനിരപ്പ് എത്തുന്നതോടെ ഷട്ടറുകള്‍ അടയ്ക്കും. സ്ഥലത്ത് സഞ്ചാരികള്‍ക്ക് ഫോട്ടോയെടുക്കാനും ഇരിക്കാനുമുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us