വയനാട്: വൈത്തിരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി കിനാലൂര്‍ കുന്നത്ത് വീട്ടില്‍ കെ.വി. അഹമ്മദ് നിയാസാ(30)ണ് അറസ്റ്റിലായത്. ഇയാളുടെ പേരുപോലും യുവതിക്ക് വ്യക്തമായി അറിയില്ലാര്‍ന്നു.
വിധവയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 2019 മുതല്‍ വൈത്തിരിയിലും കല്‍പ്പറ്റയിലുമുള്ള ഹോട്ടലുകളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ടുപവന്‍ സ്വര്‍ണവും 25,000 രൂപയും യുവതിയില്‍നിന്ന് കൈക്കലാക്കി.
യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതുമുതല്‍ പ്രതി മൊബൈല്‍ സ്വിച്ച് ഓഫാക്കിയും മുങ്ങി നടക്കുകയായിരുന്നു. ഒടുവില്‍ വൈത്തിരി പോലീസ് തിരൂരില്‍ വച്ച് പ്രതിയെ പിടികൂടുകയായിരുന്നു.