/sathyam/media/media_files/2025/10/30/oip-3-2025-10-30-16-31-59.jpg)
വയറുവേദന പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. എരിവുള്ള ഭക്ഷണം, പുളിപ്പിച്ച ഭക്ഷണം, കഫീന്‍, മദ്യം എന്നിവ ദഹനക്കേടിനും നെഞ്ചെരിച്ചിലിനും ഗ്യാസിനും കാരണമാകും.
ദഹനത്തിന്റെ ഭാഗമായി ഗ്യാസ് ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അമിതമായി ഗ്യാസ് ഉണ്ടാകുന്നത് വേദനയ്ക്ക് കാരണമാകും. മലബന്ധം മൂലം വയറുവേദനയും വീര്‍പ്പുമുട്ടലും അനുഭവപ്പെടാം. ആര്‍ത്തവ സമയത്ത് പല സ്ത്രീകള്‍ക്കും വയറുവേദന അനുഭവപ്പെടാറുണ്ട്. മാനസിക സമ്മര്‍ദ്ദം ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദനയുണ്ടാക്കാം, ചില ആളുകളില്‍ ഇത് വയറുവേദനയായി അനുഭവപ്പെടാം.
വൈറല്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസ് (വയറുവേദന), ഫുഡ് പോയിസണിംഗ്, അപ്പന്‍ഡിസൈറ്റിസ്, പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി രോഗം (പിഐഡി) തുടങ്ങിയ അണുബാധകള്‍ വയറുവേദനയ്ക്ക് കാരണമാകും.
ചില ഭക്ഷണങ്ങളോടുള്ള അലര്‍ജി വയറുവേദനയ്ക്ക് കാരണമാകും. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാവുകയും വയറുവേദന ഉണ്ടാക്കുകയും ചെയ്യും. മൂത്രനാളിയിലെ അണുബാധയും വയറുവേദനയ്ക്ക് കാരണമാകാം.
ഹെര്‍ണിയയും വയറുവേദനയ്ക്ക് കാരണമാകുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. കആട ഉള്ളവരില്‍ വയറുവേദന, വയറിളക്കം, മലബന്ധം എന്നിവ ഉണ്ടാകാം. ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവരില്‍ സീലിയാക് രോഗം വരാം, ഇത് വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us