ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/2024/12/05/tOHlwpAd7hlYWEW8Cujn.jpg)
കൊല്ലം: ഒന്നാം സമ്മാനം ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംപറിന്റെ 12 കോടിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹനായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാര്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
''കൊല്ലം ജയകുമാര്‍ ലോട്ടറീസില്‍ നിന്നെടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുമ്പ് ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. അപ്പോഴൊക്കെ ചെറിയ സമ്മാനം ലഭിച്ചിരുന്നു. 10000, 50000 ഒക്കെ അടിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്.
ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം വീട്ടുകാരെ അറിയിച്ചത്. ലോട്ടറി തുക ബാങ്കില്‍ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നത്...'' - ദിനേശ് കുമാര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us