New Update
/sathyam/media/media_files/b0AqSdeySWTxlfNKw9cM.jpg)
ആലപ്പുഴ: പ്രസവത്തെത്തുടര്‍ന്ന് അണുബാധയേറ്റ് യുവതി മരിച്ചു. അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളില്ല. പ്രസവത്തെത്തുടര്‍ന്നാണ് ഷിബിനയ്ക്ക് അണുബാധയേറ്റത്. ഇത് കരളിനെ ഉള്‍പ്പെടെ ബാധിച്ചിരുന്നു.
Advertisment
അന്ന് മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഇതിന് കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്ത് വന്നത്. ആശുപത്രിയില്‍ നടന്ന പ്രതിഷേധം പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us