മതിലിടിയുന്നത് വീഡിയോയിലെല്ലാം കണ്ടിട്ടുണ്ട്..അതുകൊണ്ട് ശബ്ദം കേട്ടപ്പൊഴേ ഓടുകയായിരുന്നു, റോഡിലൂടെ മറ്റുവാഹനങ്ങള്‍ വരാതിരുന്നതും ഭാഗ്യമായി; അപകടത്തിന്റെ ഞെട്ടല്‍ മാറാതെ വിദ്യാര്‍ത്ഥിനി

മതില്‍ ഇടിയുന്ന ശബ്ദം കേട്ട് വിദ്യാര്‍ഥികള്‍ക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
5757

 കണ്ണൂര്‍: അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തിന്റ ഞെട്ടല്‍ മാറാതെ വിദ്യാര്‍ത്ഥിനികള്‍. ഇന്ന് രാവിലെ എട്ടരയ്ക്കാണ് കണ്ണൂരില്‍ മതിലിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 

Advertisment

''മതിലിടിയുന്നത് വീഡിയോയിലെല്ലാം കണ്ടിട്ടുണ്ട്.. അതുകൊണ്ട് ഒച്ചകേട്ടപ്പോഴേ ഓടുകയായിരുന്നു. ഓടി മാറുന്നതിനിടെ റോഡിലൂടെ മറ്റുവാഹനങ്ങള്‍ വരാതിരുന്നതും ഭാഗ്യമായി '' - രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി പറഞ്ഞു. 

മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥികളാണ് രക്ഷപ്പെട്ടത്. മതില്‍ ഇടിയുന്ന ശബ്ദം കേട്ട് വിദ്യാര്‍ഥികള്‍ക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. അപകടത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

മതിലിടിഞ്ഞുവീണത് വീട്ടിലുള്ളവരോട് പറഞ്ഞിരുന്നെങ്കിലും സ്‌കൂളിലെത്തി അധ്യാപകര്‍ വീഡിയോ കാണിച്ചുകൊടുത്തപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി കുട്ടികള്‍ക്ക് മനസിലാകുന്നത്.  

Advertisment