തിരുവനന്തപുരം: കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് പരാതി. അപ്പാര്‍ട്ട്‌മെന്റില്‍ കയറി സുഹൃത്തിന്റെ സുഹൃത്ത് മാനഭംഗം ചെയ്‌തെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ പ്രതിയുടെ കൈവശമുണ്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. കൂപ്പര്‍ ദീപു എന്ന ദീപുവാണ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയത്. ഇയാള്‍ സംസ്ഥാനം വിട്ടതായി പോലീസ് പറഞ്ഞു. സുഹൃത്തിനെക്കുറിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അപ്പാര്‍ട്ട്‌മെന്റിലെത്തുകയും പിന്നീട് ബലമായി മദ്യം നല്‍കിയശേഷം മാനഭംഗപ്പെടുത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ കഴക്കൂട്ടം പോലീസ് കേസ് എടുത്തു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.