Advertisment

ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഗുരുതര പൊള്ളലേറ്റ് മൂന്നു വയസുകാരന്റെ മരണം: കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കാതെ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നല്‍കി; പിതാവും വൈദ്യനും അറസ്റ്റില്‍

പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അല്‍ത്താഫ്, കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്. 

New Update
5466

വയനാട്: മാനന്തവാടിയില്‍ പൊള്ളലേറ്റ് മൂന്ന് വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവും നാട്ടുവൈദ്യനും അറസ്റ്റില്‍. പനമരം അഞ്ചുകുന്ന് സ്വദേശി വൈശ്യമ്പത്ത് അല്‍ത്താഫ്, കുട്ടിയെ ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജ് എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

ജൂലൈ ഒമ്പതിനാണ് സംഭവം. അല്‍ത്താഫിന്റെ കുട്ടി മുഹമ്മദ് അസാന് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ പൊള്ളല്‍ ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. 

എന്നാല്‍, കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുന്നതിന് പകരം വീട്ടുകാര്‍ നാട്ടുവൈദ്യനെ കാണിച്ച് ചികിത്സ നല്‍കി. പിന്നീട് വീണ്ടും ഗുരുതരമായതോടെ ജൂണ്‍ 18ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് ജൂണ്‍ 20ന് കുട്ടി മരിക്കുകയായിരുന്നു.

Advertisment