കരുവാരക്കുണ്ട്: മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിക്കിടന്ന പത്തുപേരെ അഗ്നിശമനസേന രക്ഷിച്ചു. വനമേഖലയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ഒലിപ്പുഴയിലെ മഞ്ഞളാംചോലയില്‍ കുടുങ്ങിക്കിടന്നവരെയാണ് രക്ഷിച്ചത്.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കാണാനെത്തിയവരാണു കുടുങ്ങിയത്. ഞായര്‍ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രദേശത്ത് ശക്തമായ മഴ തുടങ്ങിയത്. രാത്രിയും മഴ തുടര്‍ന്നതോടെ മഞ്ഞളാം ചോലയില്‍ ജല നിരപ്പ് ഉയര്‍ന്നു.
തുടര്‍ന്ന് മറുകര കടക്കാന്‍ കഴിയാതെ വന്നതോടെ വിനോദ സഞ്ചാരികള്‍ അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.