New Update
/sathyam/media/media_files/Ku8OdBIQEDGnYd2Nwyl5.jpg)
കൊച്ചി: തൃപ്പൂണിത്തുറയില്‍ വെടിക്കെട്ടിന് കൊണ്ടുവന്ന കരിമരുന്ന് പൊട്ടിത്തെറിച്ച സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഭരണകൂടം.
Advertisment
സബ് കലക്ടര്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉത്തരവിട്ടു. പുതിയകാവ് ദേവീക്ഷേത്രത്തില്‍ വെടിക്കെട്ടിനായി കൊണ്ടുവന്ന കരിമരുന്നാണ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 22 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. സ്ഫോടനത്തില്‍ പൊലീസ് അന്വേഷണവും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.
സ്ഫോടനവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികള്‍ അടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.