മലപ്പുറം: എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമര്‍ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാ(24)ണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
ഇലക്ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ ഒരു വീട്ടില്‍ കയറിയപ്പോള്‍ ജിബിന്‍ ലഹരി ഉപയോഗിച്ച് വന്നയാളാണെന്ന് പറഞ്ഞ് ആ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ഇവിടെ ഇലക്ട്രിക് സ്‌കൂട്ടറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞതിനാലാണ് പോയതെന്ന് ജിബിന്റെ പിതാവ് അലവിക്കുട്ടി പറഞ്ഞു.
സംഭവത്തില്‍ എടക്കര പോലീസില്‍ പരാതി നല്‍കി.