തൃശൂര്‍: ഒന്നര വയസുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് നെല്ലിക്കുന്ന് മുല്ലക്കല്‍ വീട്ടില്‍ സുരേഷ് ബാബു-ജിഷ ദമ്പതികളുടെ മകള്‍ അമേയയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11.15നാണ് സംഭവം. രാത്രി 10ന് അയല്‍വീട്ടിലേക്ക് പോയതായിരുന്നു കുട്ടി. കാണാതായതിനെത്തുടര്‍ന്ന് മാതാവ് അന്വേഷിച്ചപ്പോള്‍ കുട്ടി കിണറ്റില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിച്ചു. കുന്നംകുളത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.