പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്  പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

മയ്യനാട് പുലിച്ചിറ തെക്കും കരയില്‍ ഇമ്മകുലേറ്റ് ഡേയ്‌ലില്‍ അലിന്‍ ജെറി(18)യാണ് പിടിയിലായത്.

New Update
355

ഇരവിപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കിയ യുവാവ് പിടിയില്‍. മയ്യനാട് പുലിച്ചിറ തെക്കും കരയില്‍ ഇമ്മകുലേറ്റ് ഡേയ്‌ലില്‍ അലിന്‍ ജെറി(18)യാണ് പിടിയിലായത്.

Advertisment

പെണ്‍കുട്ടിയെ നിരവധി തവണ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. 

തുടര്‍ന്ന് ഇരവിപുരം പോലീസ് സ്റ്റേറ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്, സി.പി.ഒമാരായ സുമേഷ് അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Advertisment