ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി, ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്, അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്: ഗണേഷ് കുമാര്‍

"ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കണം"

New Update
53553535

തിരുവനന്തപുരം: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. 

Advertisment

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കണം.

എല്ലാ മതവിഭാഗങ്ങളിലെയും ആരാധനാലങ്ങള്‍ക്ക് അവരുടേതായ ആചാരങ്ങളുണ്ട്. അത് അനുസരിക്കാന്‍ കഴിയാത്തവര്‍ അവിടേക്ക് പോകണ്ടെന്നും മന്ത്രി പറഞ്ഞു. 

 

Advertisment