New Update
/sathyam/media/media_files/2025/10/31/oip-1-2025-10-31-15-50-19.jpg)
അമിതമായി മഞ്ഞള്‍ കഴിക്കുന്നത് വയറുവേദന, മലബന്ധം, വയറിളക്കം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മഞ്ഞളിലെ ഓക്‌സലേറ്റ് കാത്സ്യവുമായി ചേര്‍ന്ന് വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാന്‍ കാരണമാകും.
Advertisment
ചില ആളുകള്‍ക്ക് മഞ്ഞള്‍ അലര്‍ജിയുണ്ടാക്കാം. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തടിപ്പ്, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. അമിതമായി മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന് ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ പ്രയാസമുണ്ടാക്കും. അതിനാല്‍ രക്തത്തില്‍ ഇരുമ്പിന്റെ കുറവുള്ളവര്‍ മഞ്ഞള്‍ അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
അമിതമായി മഞ്ഞള്‍ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ദോഷകരമാകും. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം, ഇത് മരുന്നുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us