പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തില്‍ തീ പിടിത്തം;  മരുന്നുകളും എ.സി. മുറിയും കത്തിനശിച്ചു

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പെരിങ്ങോം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.

New Update
353535

കണ്ണൂര്‍: പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായ തീ പിടിത്തത്തില്‍ മരുന്നുകളും എ.സി. മുറിയും കത്തിനശിച്ചു. അടച്ചിട്ടിരുന്ന സ്റ്റോര്‍ റൂമില്‍നിന്ന് പുക ഉയരുന്നത് കണ്ടത്.

Advertisment

നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് പെരിങ്ങോം അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. മരുന്നുകള്‍ സൂക്ഷിച്ചിരുന്ന എ.സി. മുറിക്ക് അകത്താണ് തീപിടിച്ചത്. മുറിയിലെ എ.സി.യും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.  

മറ്റ് സ്റ്റോര്‍ മുറികളിലേക്ക് തീ പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. രാത്രിതന്നെ ചെറുപുഴ പോലീസും പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടറും സ്ഥലത്തെത്തി.

കൂടുതല്‍ പരിശോധന നടത്തിയാലേ കൃത്യമായ നഷ്ടം കണക്കാക്കാനാകൂ. പ്രാഥമികമായി 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി.

Advertisment