/sathyam/media/media_files/2025/03/17/d9Dly6ZnHUhWq58xHiPU.jpg)
മലപ്പുറം: കോട്ടക്കലില്‍ ഭക്ഷണത്തില്‍ രാസലഹരി കലര്‍ത്തി ലഹരിക്ക് അടിമയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിയില്‍ യുവാവ് അറസ്റ്റില്‍.
വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് ഭക്ഷണത്തില്‍ രാസ ലഹരി കലര്‍ത്തി നല്‍കി ലഹരിക്ക് അടിമയാക്കി പ്രതി വര്‍ഷങ്ങളോളം പീഡിപ്പിക്കുകയായിരുന്നു.
2020ല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാര്‍ച്ച് വരെ തുടര്‍ന്നു. അതിജീവിതയുടെ നഗ്നദൃശ്യം പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടിയെടുത്തു.
ചികിത്സയ്ക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിതയായ പെണ്‍കുട്ടി കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രണയം നടിച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ പെണ്‍കുട്ടിയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് മുക്തയായി. തുടര്‍ന്ന് പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us