Advertisment

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗുളിക നല്‍കിയില്ല; നെയ്യാറ്റിന്‍കരയില്‍  നാലംഗസംഘം മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു

നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജങ്ഷന് സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പാണ് ആക്രമിച്ചത്. 

New Update
424242422

തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഗുളിക നല്‍കാത്തതില്‍ പ്രകോപിതരായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ ഷോപ്പ് നാലംഗസംഘം അടിച്ചുതകര്‍ത്തു. നെയ്യാറ്റിന്‍കര ഹോസ്പിറ്റല്‍ ജങ്ഷന് സമീപം പ്രര്‍ത്തിക്കുന്ന അപ്പോളൊ മെഡിക്കല്‍ ഷോപ്പാണ് ആക്രമിച്ചത്. 

Advertisment

പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. ഇയാള്‍ പുറത്തുവരാതിരുന്നതോടെ ഗ്ലാസുകളും വാതിലുകളും കട്ടകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.

പരാജയപ്പെട്ടതോടെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ബൈക്ക് തകര്‍ക്കുകയായിരുന്നു. പിന്നീട് മെഡിക്കല്‍ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ച് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കടന്നുകളയുകയായിരുന്നു. 

ലഹരിമരുന്നിന് പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമ പരാതിയില്‍ പറയുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Advertisment