ഭിന്നശേഷിക്കാരിയായ ഇരുപതുകാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ഷോഫിയാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായ ഇയാള്‍ യുവതിയെ പ്രലോഭിപ്പിച്ച് സമീപത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ച് പല തവണ പീഡനത്തിന് ഇരയാക്കി. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്തായിരുന്നു പീഡനം.
പ്രതി പെണ്‍കുട്ടിയെ ഓട്ടോയില്‍ സ്ഥിരം കൊണ്ടു പോകുന്നത് കണ്ട നാട്ടുകാര്‍ പഞ്ചായത്ത് മെമ്പറിനെ വിവരമറിയിച്ചു. തുടര്‍ന്ന് വട്ടപ്പാറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.