കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി പാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ സംശയകരമായ സാഹചര്യത്തില്‍ കടലാസ് പൊതി കണ്ടെത്തി. വിവരമറിഞ്ഞ് ആര്‍.പി.എഫും റെയില്‍വേ പോലീസും സ്ഥലത്തെത്തി കടലാസ് പൊതി തുറന്ന് പരിശോധിച്ചപ്പോള്‍ കെട്ടുകമ്പിയും ചരടും കണ്ടെത്തി. കടലാസ് പൊതി ആരെങ്കിലും റെയില്‍വെ ട്രാക്കിലിട്ടതാണോ ഉപേക്ഷിച്ചതാണോയെന്ന് വ്യക്തമല്ല.