Advertisment

ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്ടമായി, തോല്‍വിയുടെ പേരില്‍ പി. സരിനെ ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കേണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രം: എ.കെ. ബാലന്‍

"ജമാഅത്തെ ഇസ്ലാമി അടക്കം വര്‍ഗീയ ശക്തികളുടെ വഴിവിട്ട സഹായം യു.ഡി.എഫ്. നേടി"

New Update
53535

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അടിസ്ഥാന വോട്ടുകള്‍ നഷ്ടമായില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍.

Advertisment

തോല്‍വിയുടെ പേരില്‍ പി. സരിനെ ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കേണ്ട. സരിന്‍ തിളങ്ങുന്ന നക്ഷക്രമാകാന്‍ പോകുന്നു. സരിന്‍ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്റെ കഴിവ് നന്നായി അറിയാവുന്നവരാണ്. സരിനെ സി.പി.എം. പൂര്‍ണമായും സംരക്ഷിക്കും. ജമാഅത്തെ ഇസ്ലാമി അടക്കം വര്‍ഗീയ ശക്തികളുടെ വഴിവിട്ട സഹായം യു.ഡി.എഫ്. നേടി.

നയത്തില്‍ നിന്ന് മാറാന്‍ എല്‍.ഡി.എഫിനാകില്ല. സി.പി.എമ്മിന് കഴിയില്ല. അതുകൊണ്ടാണ് മൂന്നാം സ്ഥാനത്തായത്. വടകര ഡീലെന്ന് നേരത്തെ പറഞ്ഞതാണ്. അതിന്റെ തുടര്‍ച്ചയാണ് പാലക്കാട്ട് നടന്നത്. സരിന്‍ നല്‍കിയ മുന്നറിയിപ്പ് ഇക്കാര്യത്തില്‍ പൂര്‍ണമായും ശരിയായി.

ചരിത്രത്തിലാദ്യമാണ് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ യു.ഡി.എഫില്‍ നിന്ന് പ്രവര്‍ത്തിച്ചത്. യു.ഡി.എഫ്. ആര്‍.എസ്.എസ്. പാലമായിരുന്നു സന്ദീപ് വാര്യരെന്നും അദ്ദേഹം പറഞ്ഞു.

Advertisment