കിഫാക്ക് സോക്കര്‍ ലീഗ്: ക്ലബ്ബ് സീഎസ്‌കോ  ജഴ്‌സി പ്രാകാശനം ചെയ്തു

സിറ്റി ക്ലിനിക്ക് ജനറല്‍ മാനേജര്‍ ശ്രീ. ഇബ്‌റാഹീം ഉദ്ഘാടനവും ജഴ്‌സി പ്രകാശനവും നിര്‍വ്വഹിച്ചു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
5353

കുവൈത്ത് സിറ്റി: കിഫാക്ക് സോക്കര്‍ ലീഗ് 2024-2025 മത്സരങ്ങള്‍ക്കായുളള സീഎസ്‌കോ ക്ലബ്ബിന്റെ ജഴ്‌സി പ്രാകാശനവും വിതരണവും നടന്നു. 

Advertisment

ബുധനാഴ്ച നുസ്ഹ സ്‌പോര്‍ട്‌സ് കോപ്ലക്‌സ് മൈതാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സിറ്റി ക്ലിനിക്ക് ജനറല്‍ മാനേജര്‍ ശ്രീ. ഇബ്‌റാഹീം ഉദ്ഘാടനവും ജഴ്‌സി പ്രകാശനവും നിര്‍വ്വഹിച്ചു.

53535

കെല്‍ട്രോ ഇലക്‌ട്രോണിക്‌സ് മാനേജിങ് ഡയറക്ടര്‍ ഇസ്മായില്‍, ക്ലബ്ബ് പ്രസിഡന്റ്മാരായ സലീം, അനസ് കോട്ടക്കല്‍ എന്നിവരില്‍ നിന്നും  അദ്യ ജഴ്‌സി ക്യാപ്റ്റന്‍ അഷിക്കും ഒഫീഷ്യല്‍ ജഴ്‌സി അഷ്‌കര്‍, ഫൈസല്‍ കക്കിടി എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി.

35353

സ്പാര്‍ക്ക് എഫ്.സി ഏറ്റെടുത്ത ശേഷം നടക്കുന്ന സീഎസ്‌കോയുടെ ആദ്യ കിഫാക്ക് സീസണ്‍ മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഷിഹാബ് പാലപ്പെട്ടി, ഹബീബ്, ഇസ്മായില്‍ കണ്ണിയോത്ത്, നജുമുദ്ധീന്‍ തുടങ്ങി കുവെത്തിലെ കലാ-കായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ക്ലബ്ബ് ഭാരവാഹികളും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

 

Advertisment