തിരുവനന്തപുരം: ടൂറിസം ഡറക്ടര്‍ സ്ഥാനത്തുനിന്നു പി.ബി. നൂഹിനെ മാറ്റി. സപ്ലൈകോ സി.എം.ഡിയായിട്ടാണ് പുതിയ നിയമനം. സപ്ലൈകോ സി.എം.ഡി. സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയാണ് നൂഹിനെ നിയമിച്ചത്.
ടൂറിസം ഡയറക്ടറായി കെ.ടി.ഡി.സി. എം.ഡിയും ആരോഗ്യക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനെയാണ് നിയമിച്ചത്. ശിഖ കെ.ടി.ഡി.സി. എം.ഡി. സ്ഥാനവും വഹിക്കും.
എറണാകുളം ജില്ലാ വികസന കമ്മിഷണര്‍ എം.എസ്. മാധവിക്കുട്ടിയെ ആരോഗ്യകുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ. മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മിഷണറുടെ അധിക ചുമതല. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ. ഷാജി വി. നായര്‍ക്ക് വൈറ്റില മൊബിലിറ്റി ഹബ് എം.ഡിയുടെ അധികച്ചുമതല നല്‍കി.