Advertisment

പൊതു പരിപാടിക്കിടയില്‍ ശബ്ദമുണ്ടാക്കിയെന്ന്; ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കി: കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ട്  മനുഷ്യാവകാശ കമ്മിഷന്‍

പൊതു പരിപാടിക്കിടയില്‍ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് മണക്കാട് സ്വദേശിയാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. 

New Update
6

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് നിര്‍ബന്ധിച്ച് പുറത്താക്കിയ നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പൊതു പരിപാടിക്കിടയില്‍ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് മണക്കാട് സ്വദേശിയാണ് വിദ്യാര്‍ത്ഥിയെ പുറത്താക്കിയത്. 

Advertisment

തിരുവനന്തപുരം ഡി.ഇ.ഒ. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. 

തൈക്കാട് ഗവ. മോഡല്‍ സ്‌കൂളിലാണ് സംഭവം. ടി.സി. വാങ്ങാന്‍ പ്രിന്‍സിപ്പല്‍ മാതാവിന് നിര്‍ദ്ദേശം നല്‍കി.  ഇവര്‍ മൂന്നു മാസത്തെ സാവകാശം ചോദിച്ചു. പ്രിന്‍സിപ്പല്‍ ഒരാഴ്ച സമയം നല്‍കി. കുട്ടി സ്‌കൂളില്‍ തുടര്‍ന്നാല്‍ മറ്റ് കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ദൂരപരിധി കാരണം കുട്ടിക്ക് ടി.സി. വാങ്ങുന്നെന്ന് അപേക്ഷയില്‍ എഴുതണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

Advertisment