ആലപ്പുഴ: തമിഴ്നാട്ടില്‍ മോഷണം നടത്തി കേരളത്തിലേക്ക് കടന്ന പ്രതിയെ പിടികൂടി. കൊല്ലം എഴുക്കോണ്‍ എടക്കടം അഭിഹാറില്‍ അഭിരാജി(31)നെയാണ് കേരളാ പോലീസ് പിടികൂടിയത്.
തിരുനല്‍വേലി പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തി കടന്നുകളഞ്ഞ അഭിരാജ് കുത്തിയതോട് ചമ്മനാട് ഭാഗത്ത് വച്ചാണ് പിടിയിലായത്.
തിരുനല്‍വേലിയിലെ ഗാന്ധിനഗര്‍ ഐഒബി കോളനിയില്‍ ആന്റണി തങ്കദുരൈ എന്നയാളുടെ വീട്ടില്‍ നിന്ന് 18,55,250 രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന പ്രതിയെ പിന്നീട് തിരുനെല്‍വേലി പേട്ട പോലീസിന് കൈമാറി.
ചേര്‍ത്തല പൂച്ചാക്കല്‍, അരൂര്‍,നീലേശ്വരം, കണ്ണൂര്‍ ടൗണ്‍, ഇരിക്കൂര്‍, പുനലൂര്‍, അഞ്ചല്‍, ചോറ്റാനിക്കര, വൈക്കം, ആലത്തൂര്‍, പനമരം എന്നീ പോലീസ് സ്റ്റേഷനുകളിലെ മോഷണ കേസിലെ പ്രതിയാണ്.