കോട്ടയം: എം.സി. റോഡില്‍ പള്ളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്ക്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടയം ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്ക് പോയ കാര്‍ ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍വശത്ത് നിന്നും എത്തിയ സ്‌കൂട്ടര്‍, ബൈക്ക്, ജീപ്പ് എന്നീ വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് എം.സി. റോഡില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി.