വടകര: വൈക്കിലശേരിയില്‍ വീടിന് സമീപത്തെ കിണറിന്റെ ആള്‍മറയും ഭിത്തിയും താഴ്ന്നുപോയി. ചോറോട് ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ എളമ്പിലാങ്കണ്ടിയില്‍ സുരേന്ദ്രന്റെ വീടിനോട് ചേര്‍ന്ന കിണര്‍ ആള്‍മറയും ഭിത്തിയുമാണ് താഴ്ന്നുപോയത്.
വെള്ളം കോരുന്ന ബക്കറ്റും കപ്പിയും കയറുമെല്ലാം കിണറിലേക്ക് പോയി. ഇന്നലെ ആരുമില്ലാതിരുന്നതിനാല്‍ ഇന്ന് രാവിലെ അയല്‍ വീട്ടുകാര്‍ വന്നപ്പോള്‍ കിണര്‍ ആള്‍മറയും മറ്റു താഴ്ന്നു പോയതായി കാണുന്നത്.